എല്ലാ വായക്കാർക്കും മീഡിയവിഷൻ ടീമിന്റെ ഈദ് മുബാറക്
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍.
ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, പാളയം ഇമാം വി പി ശുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
ഒമാനിലും ബുധനാഴ്ച ചെറിയപെരുന്നാള്‍
മസ്‌കറ്റ്: ഒമാനിലും നാളെ ചെറിയപെരുന്നാള്‍. ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് ചെറിയപ്പെരുന്നാല്‍ ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ഈദ് ഉള്‍ ഫിത്തര്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇത്തവണ ഒന്നിച്ചു പെരുന്നാള്‍ ആഘോഷിക്കും.
Content Summary: Tomorrow is a small festival
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !