തിരുവനന്തപുരം: സൈബർ തട്ടിപ്പില്‍ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി മുൻപാകെ ഹാജരാകണമെന്നും കാട്ടി മുപ്പത്തിയെട്ടുകാരിയായ ടെക്കിക്ക് ഇ-മെയില്‍ വന്നതോടെയാണ് തട്ടിപ്പിനു തുടക്കം. തൊട്ടുപിന്നാലെ ഹൈക്കോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയില്‍ ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞു.
എന്നാല്‍ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്ത്രീ അറിയിച്ചു. ഇതോടെ കേസ് രജിസ്റ്റർ ചെയ്തതു സംബന്ധിച്ച് എഫ്‌ഐആർ ഉള്‍പ്പെടെ രേഖകള്‍ ഇ-മെയിലില്‍ തന്നെ അയച്ചു നല്‍കി. ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയാല്‍ നിയമപരമായ സങ്കീർണതകള്‍ ഒഴിവാക്കാൻ കഴിയുമെന്ന് ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കിയതോടെ ജഡ്ജിമാർ വഴങ്ങുന്നില്ലെന്നു പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പല തവണയായി 14 ലക്ഷം രൂപ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി സുഹൃത്തിനോട് കാര്യം പറഞ്ഞു. തുടർന്ന് സൈബർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാൻ വൈകിയതു മൂലം തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിൻവലിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
Content Summary: Cyber fraud: Technopark employee lost Rs 14 lakh
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !