ഡല്‍ഹി: അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും മൊബൈല്‍ കവറേജ് നല്‍കുന്നതിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി അതിവേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമത്തിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം.
ഇതിന്റെ ഭാഗമായി ടെതർ ചെയ്ത ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള താല്‍ക്കാലിക 5ജി നെറ്റ്‌വർക്ക് എത്തിക്കുന്നതിനുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ നുര്‍മതി ഗ്രാമത്തിലാണ് കഴിഞ്ഞമാസം ബലൂണ്‍ ഉപയോഗിച്ചുള്ള 5ജി കണക്ടിവിറ്റി പരീക്ഷിച്ചത്. 5ജി റൂട്ടറുകളും ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ബലൂണുകളിലെ നെറ്റ് വര്‍ക്ക് റൂട്ടറുകളും നെറ്റ് വര്‍ക്ക് കണ്‍ട്രോള്‍ യൂണിറ്റുകളും വഴിയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സെക്കന്റില്‍ 10 മെഗാബിറ്റ് വേഗത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയത്. ജി.എൻ.ബി ബലൂണില്‍ സ്ഥാപിച്ച ജി.എൻ.ബി ആന്റിനകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്‍പ്പെടെ 10 മുതല്‍ 15 കിലോഗ്രാം വരെ ഭാരമുണ്ട്.
Content Summary: Internet connectivity for emergencies; Ministry of Telecom with new plan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !