കൊച്ചി: വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബ് (30) ആണ് നെടുന്പാശേരി പോലീസിന്റെ പിടിയിലായത്.
എയർ ഇന്ത്യ ജീവനക്കാരുടെ പരാതിയിലാണ് കൊച്ചി വിമാനത്താവളത്തിൽ വച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
ഒന്നര ആഴ്ച മുന്‍പ് ലണ്ടനിൽനിന്ന് തിരിച്ചെത്തിയ ഇവരുടെ കുട്ടിക്ക് വിമാനത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു റിപ്പോർട്ടുണ്ടായിരുന്നു. തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു മൂന്ന് ദിവസം മുന്‍പ് ആവശ്യപ്പെട്ടെങ്കിലും എയർ ഇന്ത്യ ഇതിന് തയാറായില്ല.
ഈ ദേഷ്യത്തിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ മൊഴി നൽകിയെന്നാണ് വിവരം. ഇന്ന് അതേ വിമാനത്തിൽ കയറാനെത്തിയപ്പോളാണ് കസ്റ്റഡിയിലെടുത്തത്.
Content Summary: Didn't get the ticket changed, threatened to put a bomb on the plane; Youth in custody
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !