ജനകീയ ഡോക്ടർ ഡോ.ആലിയാമു നിര്യാതനായി; പൊതു ദർശനം ഇന്ന്, ഖബറടക്കം നാളെ

0

കുറ്റിപ്പുറം
കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ ഡോ.ആലിയാമു നിര്യാതനായി. 54 വയസായിരുന്നു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയ വ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.

മൃതദേഹം ആശുപത്രിയിൽ നിന്നും വളാഞ്ചേരി കൊളമംഗലത്തുള്ള വീട്ടിൽ എത്തിച്ച് രാത്രി 9.30 വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് സ്വദേശമായ മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകും.ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മണ്ണാർക്കാട് കുളപ്പറമ്പിൽ തെക്കുംപുറത്ത് കളത്തിൽ (കടംമ്പോട്ടിൽ) ഹംസയുടെ മകനാണ് ഡോക്ടർ ആലിയാമു. ഡോ: ലബീബയാണ് ഭാര്യ, മക്കൾ:വർദ, ദർവീശ്, റോഷൻ, മരുമകൻ: ആഫിസ്

Content Summary: Popular doctor Dr. Aliamu passed away

നിങ്ങളുടെ നാടിന്റെ സ്പന്ദനങ്ങൾ ഇനി ലോകം അറിയട്ടെ... വാർത്തകളും വിശേഷങ്ങളും അറിയിക്കാൻ +91 729 333 8881 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ചെയ്യുക.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:
✩✩✩✩✩✩✩✩✩✩✩✩✩

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !