തിരൂർ: ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായി ട്രെയിനിൽ നിന്ന് 24 കിലോ കഞ്ചാവ് പിടികൂടി . മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.
ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആകെ 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ബാഗുകൾ ആരാണ് ട്രെയിനിൽ കൊണ്ടു വന്നതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. നേരത്തെയും തിരൂർ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കടത്തുന്നവർ പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിലാവുമെന്ന് വരുമ്പോൾ ഇവ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് അന്ന് ആളില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തിയത്.
Content Summary: When the train reached Tirur station, search: 24 kg ganja seized in trolley bag and travel bag
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !