കോട്ടയ്ക്കൽ: കാവതികളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് സിനാൻ (19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ
കാവതികളത്തു നിന്നും കോട്ടയ്ക്കലിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചങ്കുവെട്ടിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സിനാൻ. നസീറയാണ് മാതാവ്. നിഷാദ്, ഷാമിൽ എന്നിവർ സഹോദരങ്ങളാണ്.കാവതികളം ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Content Summary: A young man died in a collision between a car and a bike in Kottakkal
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !