തിരൂർ: നടുവിലങ്ങാടിയിൽ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ ശിഹാബാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുത്തനത്താണി സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു.
ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.
താനൂർ ഭാഗത്തു നിന്നും വന്ന മിനി ലോറിയും തിരൂർ ഭാഗത്തു നിന്നും പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രികരെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിഹാബ് മരണപ്പെട്ടു.
Content Summary: A young man met a tragic end in a collision between a lorry and a scooter in Tirur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !