പുത്തനത്താണി: തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴയിലും കാറ്റിലും പുത്തനത്താണി തിരുന്നാവായ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഉച്ചയ്ക്ക് 12.45 ഓടെ ചന്ദനക്കാവ് ക്ഷേത്രത്തിനു എതിർവശത്തെ റോഡരികിലെ മരമാണ് കടപുഴകി വീണത്.
ആർക്കും ആളപായമില്ല. തുടർന്ന് മുക്കാൽ മണിക്കൂറോളം പുത്തനത്താണി തിരുന്നാവായ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെ ചന്ദനകൂട്ട് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി ഗതാഗത പുന:സ്ഥാപിച്ചു. കൽപകഞ്ചേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതേ സമയം പൊട്ടിവീഴാറായ നിലയിലുള്ള മരങ്ങൾ ഇനിയും പാതയിൽ ഉണ്ടെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പരാതിപ്പെട്ടു.
Content Summary: Due to heavy rain and wind, trees fell on Puttanathani Thirunnavaya Road; Traffic is blocked
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !