കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്‍ വില 760 രൂപയിലേക്കാണ് താഴ്ന്നത്.
51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയില്‍ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവന്‍ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടര്‍ന്ന് 24ന് വില മാറ്റമില്ലാതെ 51,960ല്‍ തുടര്‍ന്നു. ഇന്ന് 760 രൂപ താഴ്ന്ന് 51,200ല്‍ എത്തി.
Content Summary: Gold prices in the state have fallen again
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !