കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ മീൻ ലോഡുമായി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും തിരൂർ മാർക്കറ്റിലേക്ക് മീൻ ലോഡുമായി പോവുകയായിരുന്ന ലോറിയാണ് വരമ്പനാലയ്ക്കു സമീപം വെച്ച് മറിഞ്ഞ്.
അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന സഹായിക്കും പരുക്കുകളുണ്ട്. തമിഴ്നാട് സ്വദേശികളായ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മഴയുള്ള സമയംകൂടിയായിരുന്നതിനാൽ വാഹനം മറിഞ്ഞത് അൽപ സമയം കഴിഞ്ഞാണ് ആളുകൾ കണ്ടത്. തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ആൻ്റണി സീഫുഡ്സ് എന്ന കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
തിരൂരിൽ നിന്നുള്ള ഫയർ & റെസ്ക്യൂ സംഘം, സിവിൽ ഡിഫൻസ്, കൽപകഞ്ചേരി പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവവർത്തനം. വാഹനം ഉയർത്തിയെടുത്ത് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A lorry loaded with fish overturned on the road in Kalpakancheri Kadungathukund. Two people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !