![]() |
ദേശീയ പാതയിൽ നിന്നുള്ള വെള്ളം വീടുകളിലേക്ക് കുത്തിയൊലിച്ച് പ്രയാസമുണ്ടാകുന്ന കഴുത്തല്ലൂർ പ്രദേശത്ത് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ സന്ദർശിക്കുന്നു |
കുറ്റിപ്പുറം : ദേശീയപാത നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയ സ്ഥലമുടമകളോട് എൻ.എച്ച് .എ .ഐ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ. എ.
ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയമായ പ്രവർത്തനങ്ങൾ കാരണം കാലവർഷം ശക്തമായതോടെ പല പ്രദേശങ്ങിലും മണ്ണിടിച്ചിൽ കൊണ്ടും വീടുകളിലേക്കുള്ള ജലപ്രവാഹം കൊണ്ടും രൂക്ഷമായ പ്രയാസങ്ങളാണ് ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ദേശീയ പാതയിൽ മണ്ണിടിഞ്ഞ പാണ്ടികശാല
മണ്ണിടിച്ചിൽ മൂലം വീടുകൾക്ക് വിള്ളലുണ്ടാകുകയും അപകട ഭീഷണി നില നിൽക്കുകയും ചെയ്യുന്ന കുറ്റിപ്പുറം ബംഗ്ലാംകുന്ന്, വെള്ളം ഒഴുകി വന്ന് പ്രയാസമനുഭവിക്കുന്ന കഴുത്തല്ലൂർ എന്നിവിടങ്ങളിലും പേരശ്ശനൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും എം.എൽ. എ എത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
വിഷയം വീണ്ടും ദേശീയ പാത അധികൃതരുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ പാത അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ. എ പറഞ്ഞു. പ്രയാസമനുഭവിക്കുന്ന ജനങ്ങളെ എം.എൽ. എ ആശ്വസിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, വൈസ് പ്രസിഡൻ്റ് എം.വി വേലായുധൻ, സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര,
സയ്യിദ് ഫസൽ അലി സഖാഫ് , റമീന, പി.കെ. കരീം, വി.പി. അബ്ദുറഹിമാൻ മാസ്റ്റർ, ബഷീർ പാറക്കൽ, കെ.ടി ഹമീദ്, വി.പി. അഷ്റഫലി, അബൂബക്കർ മാന, മുഹ്സിനത്ത്, ഹമീദ് പാണ്ടികശാല,
പാടത്ത് സലീം,കെ.ടി ബാപ്പു, പാലക്കൽ ബാവ ഹാജി, ടി പി അബ്ദുല്ലക്കുട്ടി
എന്നിവർ വിവിധ സ്ഥലങ്ങളിൽ എം.എൽ. എയുടെ കൂടെയുണ്ടായിരുന്നു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !