18കാരന്റെ സുഹൃത്ത് പ്രാൻഷുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ദില്ലി പട്ടേൽ നഗർ സ്വദേശിയാണ് പ്രാൻഷു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 18കാരനൊപ്പം പരിക്കേറ്റ പ്രാൻഷുവിന്റെ ചികിത്സ പുരോഗമിക്കുകയാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. യാത്ര പറയുന്നതിന് മുൻപ് സുഹൃത്തിനൊപ്പം ഒരു സെൽഫി എടുക്കുന്നതിനിടയിലാണ് സ്കൂട്ടറിലിരിക്കുന്ന ജിതേഷിന്റെ തലയിലേക്ക് എസിയുടെ ഒരു ഭാഗം വന്ന് വീഴുന്നത്. സംഭവത്തിൽ ദില്ലി പൊലീസ് ഫൊറൻസിക് വിഭാഗം സംഭവ സ്ഥലം പരിശോധിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 125(എ), 106 അടക്കമുള്ള വകുപ്പുകൾ ചേർത്തി സംഭവത്തിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തിയതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.
Source:
SHOCKING VIDEO - WATCH TILL THE END - Delhi: 19-Yr-Old Boy Dies After AC Falls On Him From 3rd Floor Of Building In Karol Bagh; Tragic CCTV Video Surfaces#Delhi #karolbagh #shocking pic.twitter.com/7cmAePFEYS
— B S Vohra (@vohrabs) August 18, 2024
Content Summary: 18-year-old dies after AC part falls on head from second floor: Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !