![]() |
പ്രതീകാത്മക ചിത്രം |
പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ല്യൂ മൂൺ പ്രതിഭാസവും കാണാനാവും.
ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക.
ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല. ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.
Content Summary: Super Moon and Blue Moon Together: A Lunar Spectacular Today!
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !