മരട് (കൊച്ചി): നിലമ്പൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി കൊച്ചിയിൽ കായലിൽ വീണ് മരിച്ചു.നിലമ്പൂർ മുതിരപ്പറമ്പ് സ്വദേശി ഫിറോസ് ഖാന്റെ മകൾ ഫിദ (16) ആണ് മരിച്ചത്.
എറണാകുളം നെട്ടൂർ ഡിവിഷൻ 25 ലെ ബീച്ച് സോക്കർ ഗ്രൗണ്ടിന് സമീപം കായലിലേക്കാണ് കുട്ടി വീണത്.വെള്ളിയാഴ്ച രാവിലെ രാവിലെ മാലിന്യം കളയാൻ പോയപ്പോൾ കാൽ തെന്നി കായലിൽ വീഴുകയായിരുന്നു.
പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഫിദ. മാതാവ്: മുംതാസ്. സംഭവം അറിഞ്ഞയുടൻ പിതാവും പ്രദേശവാസികളും ചേർന്ന് ഉടൻ കായലിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ ആരംഭിച്ചു.രാത്രിയോടെ കുമ്പളം പാലത്തിന്റെ സമീപത്തു നിന്നാണ് മൃതശരീരം കിട്ടിയത്.
കുറച്ച് മാസങ്ങൾക്കു മുൻപാണ് ഫിറോസ് ഖാനും കുടുംബവും നെട്ടൂരിൽ വാടകക്ക് താമസം തുടങ്ങിയത്.ഫിറോസ് ഖാൻ- മുംതാസ് ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയാണ് ഫിദ.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !