പ്രമുഖ കർഷകനും നിരവധി കർഷക പുരസ്ക്കാര ജേതാവുമായ ആതവനാട് മണ്ണേക്കര പാരിക്കുഴി കുളമ്പ് സ്വദേശി മണ്ണേക്കര അവറാൻ (73) അന്തരിച്ചു.
രോഗ ബാധിതനായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരണപ്പെട്ടത്.
മികച്ച കർഷകനുള്ള പഞ്ചായത്ത്,സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.സ്വയം വികസിപ്പിച്ചെടുത്ത ‘മയില്‍പ്പീലി സ്പ്രിങ്ങ്ലര്‍’ എന്ന സൂക്ഷ്മ ജലസേചന രീതി വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘Farm innovators 2010’ എന്ന കാര്‍ഷിക രംഗത്തെ കണ്ടുപിടുത്തങ്ങളുടെ പുസ്തകത്തിലും അവറാൻ ഇടംപിടിച്ചിരുന്നു.
ആയിഷയാണ് ഭാര്യ.ഹസൻ കുട്ടി,മുസ്തഫ, സൈനബ,മൈമൂന,സഫിയ,ഉമ്മു ഖുൽസു, ഫാത്തിമ,റഷീദ,സൗദ എന്നിവർ മക്കളാണ്.
വെള്ളിയാഴ്ച വൈകീട്ട് മണ്ണേക്കര ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !