ഒരു നടന്റെ ഇടപെടല്‍ മൂലം നിരവധി അവസരങ്ങള്‍ നഷ്ടമായെന്ന് നടി ശിവാനി ഭായ്. ചൈനാ ടൗണ്‍ എന്ന സിനിമയ്ക്കായി വിളിപ്പിച്ചിട്ട് ഈ നടന്റെ ഇടപെടല്‍ മൂലം മൂന്ന് ദിവസം മുറിയിലിരിക്കേണ്ടി വന്നു. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അവസരം നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ആ നടനോട് നേരിട്ട് ചോദിച്ചതായും ഒരുസിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ നടന്‍ ഹോട്ടല്‍ മുറിയുടെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിയെന്നും ശിവാനി മാധ്യമങ്ങളോട് പറഞ്ഞു
'ഒരേയൊരു അനുഭവം മാത്രമാണ് എനിക്കുണ്ടായത്. ഞാന്‍ ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു നടന്‍ വന്ന് രാത്രി വാതില്‍ മുട്ടുമായിരുന്നു. ആരാണെന്ന് നോക്കുമ്പോഴേക്കും ഓടിപ്പോകും. എന്റെ കൂടെ അമ്മയും ഉണ്ടായിരുന്നു അന്ന്. ആരാണ് അത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ഹോട്ടല്‍ റിസപ്ഷനില്‍ കാര്യം പറഞ്ഞു. അവിടെ എന്തോ പാര്‍ട്ടി നടക്കുന്നുവെന്ന് പറഞ്ഞു. മദ്യപിച്ച് വല്ലവരും ചെയ്യുന്ന പണിയായിരിക്കും എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. സിനിമയുടെ സംവിധായകനോടും നിര്‍മാതാവിനോടും കാര്യം പറഞ്ഞു. അയാള്‍ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു. പിന്നീട് ഈ സംഭവം ഉണ്ടായില്ലെങ്കിലും കുറച്ച് നാളത്തേക്ക് സിനിമ ഉണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കരുതെന്ന് ആ നടന്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു.
ഒരുപാട് കാലത്തിന് ശേഷം ചൈനാ ടൗണ്‍ എന്ന സിനിമയില്‍ അവസരം കിട്ടി. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ ഈ നടനെയും കണ്ടു. എന്നോട് കാര്യമായി വന്ന് സംസാരിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം അസ്വസ്ഥനായി നടക്കുന്നത് കണ്ടു. റാമോജി റാവു ഫിലിം സിറ്റിയില്‍ എത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഷൂട്ടിങ്. ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു, ഈ വ്യക്തിയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ സിനിമയുടെ ഭാഗമാകുന്നത് ഇഷ്ടമില്ലെന്നാണ് പറഞ്ഞത്. ആ നടന്‍ അങ്ങനെ പറഞ്ഞപ്പോള്‍, ലാലേട്ടന്‍ സമ്മതിച്ചില്ല. അങ്ങനെ പറഞ്ഞുവിടാന്‍ പറ്റില്ലെന്നും അഭിനയിക്കാന്‍ വന്ന കുട്ടിയെ തിരികെ അയക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.ദേഷ്യവും വാശിയുമുള്ളവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ ഓരോരുത്തരുടെ അനുഭവം കേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു. സിനിമയുടെ ഇഷ്ടം കൊണ്ടാണ് വരുന്നത്. ആര്‍ക്കും ഇത് സംഭവിച്ചു കൂടാ. അതേസമയം, പേരിനും പ്രശസ്തിയ്ക്കുമായി വ്യക്തികള്‍ക്കെതിരേ വ്യാജ ആരോപണം ഉന്നയിക്കരുത്. അത് അതിജീവിതരുടെ പോരാട്ടത്തെ ബാധിക്കും.
മുന്നോട്ട് ആര്‍ക്കും ഇതുപോലെ അനുഭവം ഉണ്ടാകരുത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നമുക്ക് വേണ്ടത്. ഒരാള്‍ മോശമായി പെരുമാറിയാല്‍ നാം ഭയക്കേണ്ടതില്ല. നമുക്ക് ഡബ്ല്യുസിസിയുണ്ട്. മറ്റ് സംഘടനകളുണ്ട്. അങ്ങനെയൊരു പരാതിയുണ്ടായാല്‍ ഉടന്‍ തന്നെ പരാതി നല്‍കുക. അത് നീട്ടിവയ്ക്കാതിരിക്കുക' - ശിവാനി പറഞ്ഞു.
Content Summary: Actress Shivani says she lost many opportunities due to an actor's interference
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !