കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനില്‍ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍.
അതേസമയം യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുല്‍, ഖലീഫ, അൻസല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂർ വിമാനത്താവള പരിസരത്തു വെച്ച് പോലീസിന്റെ പിടിയിലായത്.
അതേസമയം കുവൈറ്റില്‍ നിന്നും എത്തിയ പന്നിയൂർകുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാൻ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറില്‍ കയറ്റാൻ ശ്രമിച്ചത്. എന്നാല്‍ ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണ കവർച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അറിഞ്ഞത്.
അതേസമയം നാട്ടിലേക്ക് വരുമ്ബോള്‍ താൻ സ്വർണ്ണം കടത്താൻ ശ്രമിക്കുമെന്ന് അമല്‍ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുല്‍ മറ്റു നാലുപേരോടും പറഞ്ഞിരുന്നു. തുടർന്നാണ് സംഘം സ്വർണ്ണം കവർച്ച ചെയ്യാൻ പദ്ധതിയിട്ടത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അമലിന്റെ പക്കല്‍ നിന്ന് സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞില്ല. പിടിയിലായ രാഹുലിന്റെ പേരില്‍ രണ്ട് വാഹനമോഷണ കേസുകളുണ്ടെന്നും ജിജില്‍ ലഹരിക്കടത്തു കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
Content Summary: Attempted abduction at the airport; 5 people arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !