യാത്രക്കാരന് ലോറി കയറി ദാരുണാന്ത്യം.
താനൂർ പുതിയ കടപ്പുറം സ്വദേശിയും മലപ്പുറം മച്ചിങ്ങൽ ഹ്യൂണ്ടായ്
ഷോറൂമിലെ ജീവനക്കാരനുമായ മരക്കാരകത്ത് നജീറിന്റെ മകൻ മുഹമ്മദ് നബീൽ (23) ആണ് മരിച്ചത്. നിർത്താതെ പോയ ലോറി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ ട്രാഫിക് പൊലീസ് പിടികൂടി.
ശനിയാഴ്ച വൈകീട്ട് 3.35ഓടെയാണ് അപകടം.ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ആവശ്യമായ പുസ്തകം വാങ്ങാനായി മേൽമുറി ഭാഗത്തേക്കു പോകുകയായിരുന്ന നബീലിന്റെ സ്കൂട്ടർ ഇവിടത്തെ റംപിൾ സ്ട്രിപ്പിൽ വച്ച് നിയന്ത്രണം വിടുകയായിരുന്നു.സ്കൂട്ടർ ഒരു വശത്തേക്കും നബീൽ മറുവശത്തേക്കുമായി തെറിച്ചു വീണു. ഈ സമയം എതിരെ വന്ന ലോറി തലയിലൂടെയും ദേഹത്തുകൂടിയും കയറുകയായിരുന്നു.
നുസ്റത്താണ് നബീലിന്റെ മാതാവ്. സഹോദരങ്ങൾ: നിബിൻ മുഹമ്മദ്, നജില.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !