ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ലോഗർ വീഡിയോ ചിത്രീകരിച്ചതിൽ വിവാദം. സെക്രട്ടറിയേറ്റ് സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ലോഗർ ചിത്രീകരിച്ചത്.അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്കു പോലും കർശന നിയന്ത്രണം ഉള്ളിടത്താണ് വ്ലോഗറുടെ വീഡിയോ ചിത്രീകരണം.
ബുധനാഴ്ച്ചയാണ് സംഭവം.അതീവ സുരക്ഷ കണക്കിലെടുത്ത് സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും അനുമതി നൽകാറില്ല.
അതിനിടെയാണ് വനിത വ്ലോഗർ സെക്രട്ടറിയറ്റിനുള്ളിൽ കടന്ന് വിഡിയോ ചിത്രീകരിച്ചത്.
ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നൽകേണ്ടത്.എന്നാൽ ഇങ്ങനെയൊരു വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
നിശ്ചിത ഫീസ് ഈടാക്കി നേരത്തെ
സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു.പിന്നീട് സുരക്ഷ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !