വളാഞ്ചേരി: തൃശ്ശൂർ - കോഴിക്കോട് ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് അപകടം.മഹാരാഷ്ട്രയിൽ നിന്നും കൊല്ലം മാർക്കറ്റിലേക്ക് സവാള കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വട്ടപ്പാറ എസ് എൻ ഡി പി ഓഫീസിനു സമീപമാണ് അപകടമുണ്ടായത്.
സംഭവത്തിൽ ലോറി ഡ്രൈവറായ തമിഴ്നാട് തിരുച്ചി തൊട്ടിയം സ്വദേശി വിജയകുമാറിന്
കൈയ്ക്ക് പരുക്കേറ്റു.ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളവ് തിരിഞ്ഞെത്തിയ ലോറി ബ്രേക്ക്ഡൗണായതോടെ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിലെ സവാള ചാക്കുകൾ റോഡിനു സമീപത്തെ താഴ്ചയിലേക്ക് മറിയുകയും മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും ചെയ്തു.
ഇതോടെ വട്ടപ്പാറ എസ് എൻ ഡി പി ഓഫീസിനു സമീപ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു.പ്രവൃത്തികൾ നടക്കുന്നതിനാൽ വൈകീട്ട് അഞ്ചു മണി വരെ വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി ജീവനക്കാർ മീഡിയവിഷനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Cargo lorry overturned accident on national highway Vattapara; Three electric posts were damaged
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !