മുംബൈ: അടല്‍ സേതു പാലത്തില്‍ നിന്ന്(മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്) കടലിലേക്ക് ചാടാന്‍ ശ്രമിച്ച സ്ത്രീയെ ടാക്‌സി ഡ്രൈവറും പോലീസും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 56 വയസുള്ള സ്ത്രീയെ ടാക്‌സി ഡ്രൈവറും പോലീസുംചേര്‍ന്ന് വലിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. അടല്‍ സേതുവിന്റെ സുരക്ഷാ വേലിയിലിരുന്ന സ്ത്രീ ആദ്യം എന്തോ കടലിലേക്ക് വലിച്ചെറിയുന്നതും തൊട്ടുപിന്നാലെ താഴേക്ക് ചാടുന്നതുമാണ് വീഡിയോയിലുള്ളത്. സ്ഥലത്ത് പട്രോളിങ് നടത്തിയിരുന്ന പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Video:
ഏറ്റവും പുതിയ വാർത്തകൾ:
Viewers Discretion Advised
— पोलीस आयुक्त, बृहन्मुंबई - CP Mumbai Police (@CPMumbaiPolice) August 16, 2024
Responding promptly to an attempt to die by suicide at MTHL Atal Setu, the on-duty officials, PN Lalit Shirsat, PN Kiran Mahtre, PC Yash Sonawane & PC Mayur Patil of @Navimumpolice jumped over the railing & rescued the individual saving her life.
I… pic.twitter.com/h9JYayucLk
Content Summary: The young woman attempted suicide by jumping into the sea; Rescue Taxi Driver | Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !