വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ശുചീകരണയജ്ഞവുമായി മലപ്പുറം ജില്ലയിലെ ക്ലബ്ബ് പ്രവര്‍ത്തകര്‍

0

വയനാട്:
ജില്ലയിലെ ദുരന്തബാധിതപ്രദേശങ്ങളായ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലായി നെഹ്റു യുവ കേന്ദ്രയുടെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ ശുചീകരണയജ്ഞം സംഘടിപ്പിച്ചു. 

മലപ്പുറം ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നുള്ള അമ്പതിലധികം സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണയയജ്ഞം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. 

എന്‍.എസ്.സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് അഞ്ചച്ചവിടി, ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് തരിശ്, എഫ. എഫ്.സി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാറക്കടവ്, സഹൃദയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് കൊഴിഞ്ഞില്‍, സംഗമം കലാ സാംസ്‌കാരിക സമിതി മുസ്ലിയാരങ്ങാടി, സെഡ് ബ്ലാക്ക് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് വളക്കുട, യൂണിവേഴ്സല്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് നാഗത്താന്‍കുന്ന്, എസ് കെ എസ്.എസ്.എഫ് സഹചാരി ഓമച്ചപ്പുഴ എന്നീ യുവജനകൂട്ടായ്മകളുടെ പ്രതിനിധികളാണ് ശുചീകരണയജ്ഞത്തില്‍ പങ്കാളികളായത്. തലൂര്‍ നീലഗിരി കോളേജിലെ 20 എന്‍.എസ്.എസ് വളണ്ടിയര്‍മാരും ശുചീകരണത്തില്‍  പങ്കെടുത്തു. വരും ദിവസങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തുടരും.

Content Summary: Club workers of Malappuram district with cleaning mission in disaster affected areas of Wayanad

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !