വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാടാമ്പുഴ ഭഗവതി ദേവസ്വം വക 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ദേവസ്വം പാരമ്പര്യ ട്രസ്റ്റി ഡോ.എം.വി രമചന്ദ്രവാര്യര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. ദിനേശ്കുമാര്‍, ക്ഷേത്രജീവനക്കാര്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന് ചെക്ക് കൈമാറി.
കരുവാരകുണ്ട് റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി 3 ലക്ഷം, മഞ്ചേരി കെ.ജി ബോസ് സ്മാരക ട്രസ്റ്റ് ഒരു ലക്ഷം, ഗവ. പ്ലീഡര്‍ ടോം കെ. തോമസ് ഒരു ലക്ഷം, തുവ്വൂര്‍ സഹകരണ സൊസൈറ്റി ഒരു ലക്ഷം, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെ രണ്ടര ദിവസത്തെ വേതനം 25,000, മക്കരപറമ്പ് ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റ് 50,000, പുരോഗമ കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി 1,86,100, കാവനൂര്‍ ഇ.എഫ്.ടി ഗുരു എല്‍.എല്‍.പി ഒരു ലക്ഷം, കൊളത്തൂര്‍ എന്‍.എച്ച്.എസ്.എസ് 1,27,462, വജ്രജൂബിലി ഫെലോഷിപ്പ് ആര്‍ട്ടിസ്റ്റ് വി.പി മന്‍സിയ 30,000, വടക്കേപറമ്പ് യൂത്ത് വേള്‍ഡ് ആര്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് 21,600, തിരുനാവായ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ 1,74,096, അയങ്കലം കല്ലൂര്‍ ആരവ് കുടുക്ക പൊട്ടിച്ച 10994 രൂപ, ഗായകനായ പ്ലസ്ടു വിദ്യാര്‍ഥി അസ്ലഹ് മങ്കടക്ക് പാട്ട്പാടി ലഭിച്ച 15,000 രൂപ എന്നിങ്ങനെയാണ് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് ലഭിച്ച മറ്റ് പ്രധാന സംഭാവനകള്‍.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Kadampuzha Bhagavatikshetra gave 20 lakhs to the relief fund
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !