തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്‍റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്‍റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Summary: He caught the serpent and killed it and put it on fire; The youth was arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !