ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈൽ ടവറിൽ കയറി നിലയുറപ്പിച്ച മധ്യവയസ്കനെ ഫയർഫോഴ്സ് സംഘം അനുനയിപ്പിച്ചു താഴെ ഇറക്കി.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.തിരുന്നാവായ സ്വദേശി മേടിപ്പാറ ടി കെ മുഹമ്മദ് ആണ് മൊബൈൽ ടവറിന്റെ 50 അടിയോളം ഉയരത്തിൽ കയറി ടവറിന്റെ പ്ലാറ്റ്ഫോമിൽ കിടന്നത്.
ഇദ്ദേഹത്തെയും മറ്റു അയൽവാസികളെയും ഇയാൾ താമസിക്കുന്ന മഹല്ലിൽ നിന്നും ഊരുവിലക്കിയെന്ന പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി നടത്തിയത്.
തുടന്ന് മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം പ്രദീപ് കുമാർ, കെ സുധീഷ് തുടങ്ങിയവർ ടവറിൽ കയറി അനുനയിപ്പിച്ച് മറ്റു സേന അംഗങ്ങളുടെ സഹായത്തോടെ സേനയുടെ റെസ്ക്യൂ നെറ്റിൽ താഴെ ഇറക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സി മുഹമ്മദ് ഫാരിസ്,പി അമൽ, കെ പി ജിഷ്ണു,വി എസ് അർജുൻ,അനുശ്രീ,ശ്രുതി, ഹോം ഗാർഡ് എം സനു, പി രാജേഷ് തുടങ്ങിയവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !