നമ്മുടെ പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ കഴിക്കുന്ന ചില ലഘുഭക്ഷണങ്ങളും പലപ്പോഴും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകാറുണ്ട്. ഹെല്‍ത്തി സ്നാക്സ് കഴിച്ചുകൊണ്ട് , പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താനാകും. പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള ചില സ്നാക്സ് പരിചയപ്പെടാം..
നട്സ്:
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഹെല്‍ത്തി ഫാറ്റുകള്‍ ഉയർന്ന തോതിലുള്ള നട്സില്‍ ഫൈബറും പ്രോട്ടീനും ധാരാളമായി ഉണ്ട്. ഒമേഗ 3, ഫാറ്റി ആസിഡ് മഗ്നീഷ്യം എന്നിവയും നട്സ് ല്‍ അടങ്ങിയിട്ടുണ്ട്.
വിത്തുകള്‍:
പോഷക സമൃദ്ധവും ഫൈബർ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റുകളുടെയും കലവറയാണ് വിത്തുകള്‍ അഥവാ സീഡ്സ് . രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ ഇവ നമ്മെ സഹായിക്കുന്നു.
വറുത്ത വെള്ളക്കടല:
ഫൈബർ പ്രോട്ടീൻ എന്നിവ അടങ്ങിയതാണ് ഈ വറുത്ത വെള്ളക്കടല. ഇവയിലെ ഫൈബറും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിർത്താൻ സഹായിക്കും.
മുഴു ധാന്യങ്ങള്‍:
ഇവ കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റുകള്‍ നമ്മുടെ ആരോഗ്യത്തിന് വളറെ നല്ലതാണ്. മുഴുധാന്യങ്ങളായ മില്ലറ്റുകള്‍, കേൻവാ എന്നിവയില്‍ ഫൈബർ കെമിക്കലുകള്‍ ന്യൂട്രിയൻസ് എന്നിവ കൂടുതലാണ്. മുഴു ധാന്യങ്ങള്‍ അടങ്ങിയ ഷുഗർ കോണ്‍ടെന്റ് കുറഞ്ഞ ബിസ്ക്കറ്റുകള്‍ അഥവാ (ക്രാക്ക്സ് ) കഴിക്കുന്നത് നല്ലതാണ്.
ട്യൂണ, സാല്‍മണ്‍ മത്സ്യങ്ങള്‍:
ട്യൂണ സാല്‍മണ്‍ മത്സ്യങ്ങളില്‍ ഒമേഗ ത്രീ, ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട് . കാർബോഹൈഡ്രേറ്റ് കുറവും എന്നാല്‍ പ്രോട്ടീൻ കൂടുതലും ആയതിനാല്‍ ഇവ ഡയബറ്റിസ് ഉള്ളവർക്ക് യോജിച്ച ഭക്ഷണം ആണ്.
പീനട്ട് ബട്ടർ:
ഫാറ്റുകള്‍ പ്രോട്ടീൻ എന്നിവ പീനട്ട് ബട്ടറില്‍ ധാരാളം ഉണ്ട്. അവ ആരോഗ്യത്തിന് നല്ലതുമാണ്. പഞ്ചസാരയും ഹൈഡ്രോജിനേറ്റഡ് ഓയിലുകളും അടങ്ങാത്ത പീനട്ട് ബട്ടർ തന്നെ തെരഞ്ഞെടുക്കുകയും കഴിക്കുകയും ചെയ്യുക.
ഒലിവ്:
കാർബോഹൈഡ്രേറ്റ് കുറഞ്ഞതും എന്നാല്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ഒലീവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.
⚠️ ആരോഗ്യവിദഗ്ധന്റെയോ, ന്യൂട്രീഷന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഇത്തരത്തില്‍ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക..
Content Summary: Healthy snacks suitable for diabetics
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !