ഓൺലൈനിൽ നിന്നും വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്ത്യ പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് , ബംഗളൂവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന്തതിനെതിരേയാണ് പരാതി നൽകിയത്.
കറുത്ത സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത് പണമടച്ച പരാതിക്കാരന് ലഭിച്ചത് പിങ്ക് കളർ വാച്ചാണ്. ബോക്സ് തുറക്കുന്ന വീഡിയോ അടക്കം കാട്ടി എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും പരിഹാരം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
വിൽപ്പന വർധിപ്പിക്കുന്നതിനും അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരുപതിനായിരം നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിനുമായി 45 ദിവസത്തിനകം നൽകാനാണ് കോടതി നിർദേശം.
Content Summary: The color of the smartwatch purchased online has changed; Court order to pay compensation of Rs.30,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !