വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ എങ്ങിനെ സുരക്ഷിതമാക്കാം; ചില വഴികൾ നോക്കാം... | Explanier

0

വാ(caps)ട്‌സ്ആപ്പ് ഹാക്കിങ്ങും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്നറിയാം.

  • പ്രധാനമായും ഒടിപി അല്ലെങ്കില്‍ വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റുള്ളവരുമായി പങ്കിടുന്നതാണ് വാടസ്ആപ്പ് ഹാക്കിങ്ങുകള്‍ക്ക് ഇടയാകുന്നത്. ഒറ്റത്തവണ പാസ്വേഡ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് വെരിഫിക്കേഷന്‍ കോഡ് മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് ഈ കോഡ് കിട്ടിയാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ കയറാന്‍ കഴിയും.
  • ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ പിന്‍ ലളിതമോ എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്നതോ ആയ പിന്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിന്റെ രഹസ്യ പിന്‍ മനസിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.
  • അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്- സന്ദേശങ്ങളിലൂടെയോ ഇമെയിലുകളിലൂടെയോ ലഭിക്കുന്ന അജ്ഞാതമായതോ സംശയാസ്പദമായതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നതിന് കാരണമാകുന്നു.
  • ഈ ലിങ്കുകള്‍ക്ക് നിങ്ങളുടെ ഡിവൈസില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും ഇടയാക്കും.
  • പബ്ലിക്ക് വൈഫൈ ഉപയോഗിക്കരുത് - സുരക്ഷിതമല്ലാത്ത പൊതു വൈഫൈ നെറ്റ്വര്‍ക്കുകളിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കരുത്. നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് ഇത് കാരണമാകും.
  • വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക- നിങ്ങളുടെ വാട്ട്സ്ആപ്പ് ആപ്പ് കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തത് നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയെ ബാധിക്കും. പുതിയ അപ്‌ഡേറ്റുകള്‍ ആപ്പിലെ സുരക്ഷവ വീഴ്ചകളെ പരിഹരിക്കുന്നതാണ്. അതിനാല്‍ അവ അവഗണിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിനെ അപകടത്തിലാക്കും.
  • സുരക്ഷിതമല്ലാത്ത ഉപയോഗം- നിങ്ങളുടെ ഫോണില്‍ ശക്തമായ പാസ്വേഡോ പിന്‍ അല്ലെങ്കില്‍ ബയോമെട്രിക് ലോക്കോ സജ്ജീകരിക്കാത്തത് നിങ്ങളുടെ അക്കൗണ്ട് മറ്റുളളവര്‍ ഉപയോഗിക്കാന്‍ ഇടയാക്കും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഇത് പ്രത്യേകിച്ചും അപകടകരമാണ്.
  • വാട്ട്സ്ആപ്പ് വെബ് : പൊതുവായ കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് സെഷനുകള്‍ ആക്ടീവായി കിടക്കുന്നത് മറ്റുള്ളവരെ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ അനുവദിക്കും. വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ചതിന് ശേഷം എല്ലായ്‌പ്പോഴും ലോഗ് ഔട്ട് ചെയ്യുകയും നിങ്ങളുടെ ഫോണില്‍ നിന്ന് ആക്ടീവ് ഡിവൈസുകളെ നിരീക്ഷിക്കുകയും ചെയ്യുക.
  • തട്ടിപ്പുകളില്‍ വീഴരുത്- ഹാക്കര്‍മാര്‍ പലപ്പോഴും സുഹൃത്തുക്കളുടെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നു, വ്യക്തിഗത വിവരങ്ങളോ സ്ഥിരീകരണ കോഡുകളോ ആവശ്യപ്പെടുന്നു. ഈ തട്ടിപ്പുകളില്‍ വീഴുന്നത് അക്കൗണ്ട് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
  • ഒന്നിലധികം അക്കൗണ്ടുകള്‍ക്കായി ഒരേ പാസ്വേഡ് ഉപയോഗിക്കുന്നത് നിങ്ങള്‍ 'ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്‌' ആക്രമണങ്ങള്‍ക്ക് ഇരയാക്കും. ഒരു അക്കൗണ്ട് അപഹരിക്കപ്പെട്ടാല്‍, നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് തുറക്കാന്‍ ഹാക്കര്‍മാര്‍ക്ക് അതേ പാസ്വേഡ് ഉപയോഗിച്ചേക്കാം.

Content Summary: How to secure WhatsApp accounts; Let's look at some ways…

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !