തനിക്കെതിരായ ലൈംഗികാതിക്രമം അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ടായതെന്ന് പരാതിക്കാരിയായ നടി. ശുചിമുറിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് നടന്‍ ചോദിച്ചുവെന്നും നടി വെളിപ്പെടുത്തി.
നടിയുടെ വാക്കുകള്‍ ഇങ്ങനെ:
'അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. 2013 ലാണ് സിനിമ റിലീസ് ചെയ്തിട്ടുള്ളത്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രമായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമായിരുന്നു അവിടെയുണ്ടായിരുന്നത്. രമ്യ നമ്പീശന്‍ ആയിരുന്നു സിനിമയിലെ നായിക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും സാധാരണഗതിയില്‍ വലിയ പരിഗണനയൊന്നും ലൊക്കേഷനിൽ കിട്ടാറില്ല.'
'എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ കൂടിയായതിനാല്‍ ഞാൻ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംവിധായകന്‍ വന്ന്, ജയസൂര്യയെയും രമ്യ നമ്പീശനെയും പരിചയപ്പെടുത്തി. അതിനിടെ താങ്കളുടെ സീന്‍ ആകാറായെന്നും, മേക്കപ്പ് ചെയ്യാനും ആവശ്യപ്പെട്ടു. ഡ്രസ് ചേഞ്ച് ചെയ്ത് മേക്കപ്പും ചെയ്തശേഷം, വാഷ് റൂമില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജയസൂര്യ തന്നെ പിന്നില്‍ നിന്നും കയറിപ്പിടിച്ചത്. തിരിഞ്ഞുനോക്കിയപ്പോഴാണ് ഇത്രയും വലിയ നടനാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് മനസ്സിലായത്.'
'അപ്രതീക്ഷിതമായ സംഭവത്തില്‍ പേടിച്ചു കരഞ്ഞ ഞാന്‍ നടനെ തള്ളിമാറ്റി. നിങ്ങള്‍ എത്ര വലിയ നടനാണെങ്കിലും നിങ്ങള്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്ന് അയാളോട് പറഞ്ഞു. വെരി സോറി, പെട്ടെന്ന് പറ്റിപ്പോയതാണെന്ന് നടന്‍ മറുപടി നല്‍കി. നിങ്ങളുടെ സോഷ്യല്‍ സര്‍വീസും നല്ല മനസ്സും ഇഷ്ടമാണെന്നും പറഞ്ഞു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്, എല്ലാവരോടും ഇങ്ങനെയാണോ ചെയ്യുകയെന്ന് താന്‍ ചോദിച്ചു. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് ചോദിച്ചു.' നടി വെളിപ്പെടുത്തി
'എനിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. സെറ്റ് കംഫര്‍ട്ട് ആണെന്ന് ഉറപ്പു കിട്ടിയാല്‍ കഥ കേട്ട് പറ്റുന്നതാണെങ്കില്‍, ചെറിയ പ്രതിഫലത്തിനാണെങ്കിലും അഭിനയിക്കും. മുന്‍ അനുഭവം വെച്ച് സെറ്റില്‍ വേറെ എന്തെങ്കിലും ഉപദ്രവം ഉണ്ടാകുമോയെന്ന് ചോദിക്കാറുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് കടം വാങ്ങിയാലും വേറെയാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യത്തിനും നില്‍ക്കാറില്ല'. 12 വര്‍ഷമായി തിരുവനന്തപുരത്തുണ്ടെന്നും നടി പറഞ്ഞു.
Content Summary: 'Jayasurya came in from behind, trespassing during the filming of 'Pigman''; The actress revealed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !