Trending Topic: Latest

'യുഎഇ'ൽ പുതുക്കിയ തൊഴില്‍ നിയമ ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തില്‍

0

അബുദാബി:
തൊഴിലാളിയുടെ അവകാശങ്ങള്‍ക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി ബില്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍.

പുതിയ തൊഴില്‍ നിയമ ഭേദഗതിയില്‍ നിയമലംഘകർക്കു കനത്ത പ്രഹരമാണുണ്ടാവുക. നിയമലംഘകരായ കമ്ബനികള്‍ക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തൊഴില്‍ തർക്കങ്ങളില്‍ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചു. അര ലക്ഷം ദിർഹത്തില്‍ താഴെയുള്ള കേസുകളില്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടാല്‍ 15 ദിവസത്തിനകം പ്രാഥമിക കോടതിയില്‍ ഫയല്‍ ചെയ്യാം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

വർക്ക് പെർമിറ്റ് ഇല്ലാതെ ജോലിയെടുപ്പിക്കുക, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുക, വർക്ക് പെർമിറ്റുകള്‍ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങള്‍ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, റിക്രൂട്ട് ചെയ്ത ശേഷം ജോലി നല്‍കാതിരിക്കുക, പ്രായപൂർത്തിയാകാത്തവരെ ജോലിക്കു വയ്ക്കുക, ലൈസൻസില്‍ പരാമർശിക്കാത്ത ജോലിയില്‍ ഏർപ്പെടുക, തൊഴില്‍ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിർഹം വരെയായിരിക്കും പിഴ.

തൊഴില്‍ തർക്ക കേസുകളില്‍ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം എടുത്ത തീർപ്പുകളില്‍ വിയോജിപ്പുണ്ടെങ്കില്‍ അപ്പീല്‍ കോടതിയെ സമീപിക്കാതെ പ്രാഥമിക കോടതിയില്‍ ചോദ്യം ചെയ്യാൻ കമ്ബനിക്ക് അവകാശമുണ്ടായിരിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ നല്‍കുന്ന കേസുകളില്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കകം വിചാരണ നടത്താനും 30 ദിവസത്തിനകം തീർപ്പാക്കാനും നിർദേശമുണ്ട്.

പുതിയ നിയമപ്രകാരം ഒരു കമ്ബനിയിലെ ജോലി അവസാനിപ്പിച്ചാലും നഷ്ടപരിഹാരം സംബന്ധിച്ച കേസുകള്‍ ഫയല്‍ ചെയ്യാൻ 2 വർഷം വരെ സാവകാശം നല്‍കി. നിലവില്‍ ഇത് ഒരു വർഷമായിരുന്നു. ജോലി അവസാനിപ്പിച്ച തീയതി മുതലാണ് 2 വർഷം കണക്കാക്കുക. ഇതു നഷ്ടപ്പെട്ട ആനുകൂല്യം വീണ്ടെടുക്കാൻ തൊഴിലാളിക്ക് അവസരം നല്‍കുന്നു. വിവിധ കാരണങ്ങളാല്‍ വീസ റദ്ദാക്കി ഉടൻ നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന തൊഴിലാളിക്കും തിരിച്ചെത്തി 2 വർഷത്തിനകം കേസ് നല്‍കിയാല്‍ മതിയെന്നതാണ് ആശ്വാസകരം.

വ്യാജ സ്വദേശിവല്‍ക്കരണം നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. ഇത്തരം കേസുകള്‍ സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നല്‍കാനാകൂവെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റം തെളിഞ്ഞാല്‍ പിഴയ്ക്കു പുറമെ സ്വദേശിയെ ജോലിക്ക് വച്ചതുമൂലം മന്ത്രാലയത്തില്‍നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ (ഫീസിളവ് ഉള്‍പ്പെടെ) തിരികെ നല്‍കുകയും വേണം.

Content Summary: The revised labor law amendment in the UAE will come into force from tomorrow

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !