ജയസൂര്യ കെട്ടിപ്പിടിച്ച് ചുംബിച്ചു; കിടക്ക പങ്കിട്ടാലേ 'അമ്മ'യില്‍ അംഗത്വം തരൂവെന്ന് മുകേഷ് പറഞ്ഞു; വെളിപ്പെടുത്തലുമായി നടി

0

കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു

മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ആര്‍്ക്കും അറിയില്ലെന്നാണ് പറഞ്ഞത്. ജയസൂര്യ,മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവരായിരുന്നു അറിയില്ലെന്ന് പറഞ്ഞ കമ്മിറ്റി അംഗങ്ങള്‍'- മിനു പറഞ്ഞു. കലണ്ടര്‍ സിനിമയുടെ സെറ്റില്‍വച്ച് മുറിയിലെത്തിയ മുകേഷ് കടന്നുപിടിച്ചതായും നടി പറയുന്നു.

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. എതിര്‍ത്തോടെ നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും നടി പറഞ്ഞു. 2012ല്‍ തന്നെ താന്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. നല്ല ടാലന്റുള്ള കുട്ടികള്‍ക്ക് മലയാളത്തിലുണ്ട്. അവര്‍ക്കൊന്നും ഇവര്‍ അവസരം കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു. അഡ്ജസ്റ്റുമെന്റുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെ മലയാള സിനിമയില്‍ നിന്നകന്നുവെന്നും താമസം ചെന്നൈയിലേക്ക് മാറ്റിയതായും ആരോപിതര്‍ക്കെതിരെ നടപടി വേണമെന്നും താരം പറയുന്നു.

Content Summary: Jayasurya hugged and kissed; Mukesh said that he will give membership in 'Amma' only if he shares a bed; Actress with revelation

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !