ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ.
നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി വര്‍ഷയോട് സംസാരിച്ചിരുന്നുവെന്ന് മിനു പറഞ്ഞിരുന്നു.
സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മിനു തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വ്യക്തമാക്കി. ടാ തടിയ എന്ന സിനിമയുടെ സെറ്റില്‍ വച്ച് മണിയൻപിള്ള രാജു വന്ന് വാതിലില്‍ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നുവെന്നാണ് ഗായത്രി വര്‍ഷ പറയുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടും എന്ന പേടിയില്‍ ഇത്തരം മോശം പെരുമാറ്റത്തോട് പ്രതികരിക്കാതിരിക്കുന്നത് സിനിമ മേഖലയിലെ അലിഖിത നിയമം ആയിട്ടുണ്ടെന്ന് ഗായത്രി വര്‍ഷ പ്രതികരിച്ചു.
ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ല. പരാതിയുമായി വരുന്നവര്‍ പരാതിയുമായി വരട്ടെ അതിന് വ്യക്തമായ നിയമനടപടി ഉണ്ടാകട്ടെ. കക്ഷി രാഷ്ട്രീയത്തില്‍ ആരോപിതാക്കള്‍ എവിടെ നില്‍ക്കുന്നു എന്നത് ഇവിടെ വിഷയമാകരുത് എന്നാണ് തന്‍റെ നിലപാട് എന്നും ഗായത്രി വര്‍ഷ പറഞ്ഞു.
അതേ സമയം നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ രംഗത്ത് എത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.
ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് മണിയൻപിള്ള രാജു
സിനിമാ മേഖലയില്‍ നിന്ന് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടനും സിനിമാ നിർമ്മാതാവുമായ മണിയൻപിള്ള രാജു.
എഎംഎംഎയുടെ സ്ഥാപക അംഗമാണ് താൻ. കഴിഞ്ഞ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായിരുന്നു. എഎംഎംഎയില്‍ മെമ്ബർഷിപ്പിന് പണം വാങ്ങിയിട്ടില്ല. അംഗത്വത്തിന് പ്രൊസീജിയറുകളുണ്ടെന്നും മറ്റ് മാർഗങ്ങളിലൂടെ അംഗത്വമെടുക്കാനാകില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
നടി മിനു മുനീറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച അദ്ദേഹം എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ അഭിനയിച്ച നടിയാണെന്ന് തോന്നുന്നുവെന്നും ചെറിയ വേഷമെന്തോ ആണ് ചെയ്തതെന്നുമാണ് പറഞ്ഞത്.
ആര് പറഞ്ഞാലും അന്വേഷണം വരുമ്ബോള്‍ സുതാര്യത വേണമെന്ന് ദിലീപ് കേസില്‍ മൊഴി മാറ്റി പറഞ്ഞതില്‍ മണിയൻപിള്ള രാജു പ്രതികരിച്ചു. ആണ്‍പക്ഷത്തുനിന്നായാലും പെണ്‍പക്ഷത്തുനിന്നായാലും അന്വേഷണം വേണം. ഡബ്ല്യുസിസി വന്നതുകൊണ്ടാണ് ശക്തിയുണ്ടായതും കമ്മീഷനെ വച്ചതും. താൻ തെറ്റ് ചെയ്താല്‍ തന്നെയും ശിക്ഷിക്കണമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
Content Summary: 'Minu had said then that Maniyanpilla Raju came and knocked on the door': Gayatri Varsha
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !