കെ.യു.ടി.എ അവകാശ പത്രിക സമർപ്പിച്ചു

0

മലപ്പുറം
: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) അവകാശ പത്രിക സമർപ്പണം പ്രൗഢമായി. കേരളത്തിലെ ഉർദു പഠന മേഖലയും അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന വിവിധ  പ്രശ്നങ്ങളെ അധികൃതരെ അറിയിക്കുകയാണ് അവകാശ പത്രിക സമർപ്പണം കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ, വിദ്യാഭ്യാസ ജില്ല, ഉപജില്ല ഓഫീസർമാർക്കും അവകാശ പത്രിക സമർപ്പിച്ചു. 

ഇതിൻ്റെ ഭാഗമായി മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാർ സാറിന് കെ.യു.ടി.എ റവന്യൂ ജില്ല കമ്മിറ്റിയുടെ പത്രിക സംസ്ഥാന  ജില്ല നേതാക്കൾ നൽകി. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ടി.എച്ച്.കരീം, ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ്.വി, ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ, സെക്രട്ടറി സൈഫുന്നീസ, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് നൗഷാദ് റഹ്മാനി, സെക്രട്ടറി അനീസ്.സി, ട്രഷറർ റിയാസ് അലി.കെ, മലപ്പുറം ഉപജില്ല സെക്രട്ടറിഷബീറലി, കെ. എം എന്നിവർ നേതൃത്വം നൽകി.
ഇതിൻ്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങളാണ് അവകാശ പത്രികയിൽ ഉന്നയിക്കുന്നത്.

1) ഹയർ സെക്കണ്ടറിയിൽ ഉർദുഭാഷാ പഠനം വിപുലപ്പെടുത്തുക
2) പാർട്ട് ടൈം അധ്യാപകരെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തുക.
3) പാർട്ട് ടൈം അധ്യാപകരുടെ മുഴുവൻ സർവ്വീസ് കാലയളവും പെൻഷൻ,ഗ്രേഡ്,പ്രമോഷൻ,ട്രാൻസ്ഫർ എന്നിവക്ക് പരിഗണിക്കുക.
4) ഹൈസ്കൂൾ ഉർദു അധ്യാപകയോഗ്യതയായിരുന്ന ഡിപ്ലോമഇൻ ലാംഗേജ് എഡ്യൂകേഷൻ (DLEd) പുന:സ്ഥാപിക്കുക
5) അഞ്ചു വർഷം സർവ്വീസ് പൂർത്തിയാക്കിയ ഹയർസെക്കണ്ടറി ജൂനിയർ അധ്യാപകർക്ക് സീനിയർ ആനുകൂല്യം നൽകുക
6) ⁠ലോവർപ്രൈമറിയിൽ ഉർദു പഠനം ആരംഭിക്കുക.
7) ഡി.എ  കുടിശ്ശിക നൽകുക
8) സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക.
 9) ഉർദു സെപഷ്യൽഓഫീസർ,ഉർദു റിസർച്ച് ഓഫീസർ നിയമനം ഉടൻ നടത്തുക.
10) സർവ്വിസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും പ്രൊട്ടക്ഷൻ നൽകുക.
11) സർവ്വീസിലുള്ള അധ്യാപകരെ കെ.ടെറ്റിൽ നിന്ന് ഒഴിവാക്കുക.
12) ഒഴിഞ്ഞ് കിടക്കുന്ന ഉർദു അധ്യാപക തസ്തികകൾ ഉടൻ നികത്തുക.
13) LTTC/DLEd കോഴ്സ് BEd ന് തുല്യമാക്കിയ ഉത്തരവ് പുന:സ്ഥാപിക്കുക.

വിവിധ വിദ്യാഭ്യാസ മേധാവികൾക്കുള്ള അവകാശ പത്രിക സമർപ്പണത്തിന് സംഘടനാ നേതാക്കൾ നേതൃത്വം നൽകി.


Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !