മാഡ്രിഡ്: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി മരിയ ബ്രന്യാസ് മൊറേറ വിടപറഞ്ഞു. 117 വയസ്സായിരുന്നു. ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിച്ച് മരിയ സ്‌പെയിനിലെ കറ്റാലൻ പട്ടണമായ ഒലോട്ടിലെ ഒരു നഴ്‌സിങ് ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്.
നീണ്ട ജീവിതകാലത്ത് ലോക മഹായുദ്ധങ്ങള്‍, സ്പാനിഷ് ആഭ്യന്തരയുദ്ധം, മഹാമാരികളായ സ്പാനിഷ് പകർച്ചപ്പനിയും കോവിഡും അവർ അതിജീവിച്ചു. 113ാമത്തെ വയസ്സില്‍ കോവിഡ് ഭേദമായതോടെ മരിയയുടെ പ്രതിരോധശക്തി ലോകത്തെ അതിശയിപ്പിച്ചു.
യു.എസിലെ സാൻ ഫ്രാൻസിസ്കോയില്‍ 1907 മാർച്ച് നാലിനാണ് മരിയ ജനിച്ചത്. യു.എസിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ മകളാണ്. കുറച്ചുകാലം ന്യൂ ഓർലിയൻസില്‍ കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് തിരിച്ചുപോയി. സൂപ്പർ കാറ്റലൻ മുത്തശ്ശി എന്നാണ് 'എക്സി'ല്‍ അവർ അറിയപ്പെട്ടിരുന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് അറ്റ്ലാൻറിക് സമുദ്രം കടന്നതിന്റെ ഓർമകള്‍ തനിക്കുണ്ടെന്ന് ബ്രാന്യാസ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് കന്യാസ്ത്രീ ലുസൈല്‍ റാൻഡൻ അന്തരിച്ചതോടെയാണ് 110 വയസ്സിന് മുകളിലുള്ളവരുടെ പട്ടികയില്‍ മരിയ ഒന്നാമതെത്തിയത്. 116 വയസ്സുള്ള ജപ്പാനിലെ തോമികോ ഇതൂകയാണ് ഇനി പട്ടികയില്‍ ഒന്നാമത്.
Content Summary: Maria Branyas Moreira, the world's oldest person, has passed away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !