തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന 'ആദി' ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക.
ഉത്സവ വഴിപാടിന്റെ ഭാഗമായ 'പാല്‍ കുടം' തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മിയ ഖലിഫയുടെ ചിത്രം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു.
Content Summary: Mia Khalifa with the Gods at the temple festival's giant board; The picture went viral
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !