വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു; യാത്രയയപ്പ് നൽകി സർക്കാർ

0
ടീവി ദൃശ്യം

കൽപ്പറ്റ:
10 നാൾ നീണ്ടു നിന്ന രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ തെരച്ചിലിനു നേതൃത്വം നൽകിയ സൈന്യം മടങ്ങുന്നു. മുണ്ടക്കൈ, ചൂരൽമല എന്നിവടിങ്ങളിൽ നിന്നും മടങ്ങുന്ന സംഘത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന യാത്രയയപ്പ് നൽകി.

സൈന്യത്തിന്‍റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. ഇനി ബെയ്‌ലി പാലവും മെയിന്‍റനന്‍സ് സംഘവും മാത്രമാണ് വയനാട്ടിൽ തുടരുക. രക്ഷാപ്രവർത്തനം പൂർണമായും എന്‍ഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുന്നതായി സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. തെരച്ചിലിനുള്ള എല്ലാ സഹായങ്ങളും മറ്റ് സഹായങ്ങളും നൽകിയാണ് സൈന്യം മടങ്ങുന്നത്. ഹെലികോപ്റ്റർ സെർച്ച് ടീം അടുത്ത നിർദേശം വരുന്നതു വരെ തുടരുമെന്നും സൈന്യം അറിയിച്ചു.

പ്രധാനമന്ത്രിയുടെ ശനിയാഴ്ചയുള്ള സന്ദര്‍ശനത്തിൽ വലിയ പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനത്തെ തന്നെ ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

Content Summary: The army returns from Wayanad; Govt gave farewell

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !