റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി പുതിയ സോഫ്റ്റ്‌വെയര്‍

0

കേരള മൂല്യവർധിത നികുതി നിയമം 2003, കേരള പൊതുവില്പന നികുതി നിയമം 1963, കേന്ദ്ര വില്പന നികുതി നിയമം 1956 എന്നിവയ്ക്ക് കീഴിലുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന്  സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയറായ കേരള  ഇൻഡയറക്റ്റ്  ടാക്‌സ് ഇൻഫർമേഷൻ സിസ്റ്റം (KITIS) പ്രവർത്തനക്ഷമമായി.

നിലവിലുണ്ടായിരുന്ന കേരള വാല്യൂ ആഡഡ്  ടാക്‌സ് ഇൻഫർമേഷൻ സിസ്റ്റം (KVATIS)  സോഫ്റ്റ്‌വെയറിന്  പകരമായാണ് പുതിയത് നടപ്പിലാക്കിയത്. KVATIS ൽ നിലവിലുണ്ടായിരുന്ന  VAT  ഫോം 10 റിട്ടേണിനു പകരം ഫോം 9  ൽ  ആണ്  വ്യാപാരികൾ ഇനി മുതൽ റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക നികുതി ബാധ്യത പത്ത് ലക്ഷം രൂപയോ അതിൽ കൂടുതലോ  ഉള്ള എണ്ണക്കമ്പനികൾ ഒഴികെയുള്ള വ്യാപാരികൾക്ക്  പ്രതിമാസ  റിട്ടേൺ  ഫയൽ ചെയ്യാനുള്ള അവസാന തീയതി റിട്ടേൺ  പിരീഡിന് ശേഷമുള്ള മാസത്തിലെ 10 -ാം  തീയതി ആയിരിക്കും. എണ്ണക്കമ്പനികൾക്കും മറ്റ്  വ്യാപാരികൾക്കും  പ്രതിമാസ  റിട്ടേൺ  ഫയൽ ചെയ്യുവാനുള്ള  അവസാന തീയതി റിട്ടേൺ  പിരീഡിന് ശേഷമുള്ള മാസത്തിലെ  15 ആം തീയതി ആയിരിക്കും.  മേൽപ്പറഞ്ഞ മൂന്ന് നിയമങ്ങൾക്ക് കീഴിലുള്ള വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി എല്ലാ വർഷവും ഏപ്രിൽ 30 ആയിരിക്കും.

പുതിയ സോഫ്റ്റ്‌വെയർ വഴി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പണമടയ്ക്കുന്നത്തിനും www.kitis.keralataxes.gov.in വ്യാപാരികൾക്ക് ഉപയോഗിക്കാം.

വിശദ വിവരങ്ങൾ  www.keralataxes.gov.in  ൽ ലഭ്യമാണ്. ജി.എസ്.ടി  നിയമ പ്രകാരമുള്ള റിട്ടേൺ ഫയലിംഗിനും പേയ്മെന്റിനും ഇത് ബാധകമല്ല.

Content Summary: New software to file returns

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !