കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ് ലഹ് (12) ആണ് മരിച്ചത്.
അവധി ദിനമായ വ്യാഴാഴ്ച കൂട്ടുകാരോടൊപ്പം കോട്ടയ്ക്കൽ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ പാടത്തുള്ള കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.
കുളത്തിൽ അപകടത്തിൽ പെട്ട കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. കോട്ടയ്ക്കൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു..
കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഫ്ലഹ്. മരണത്തെ തുടർന്ന് വെള്ളിയാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു..
Content Summary: Student drowned in Kotakkal pond
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !