ന്യൂഡല്‍ഹി: ഉപഭോകൃതകേസിലെ കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സഹാറ ഗ്രൂപ്പിന് രണ്ട് കോടി പിഴയിട്ട് സുപ്രീം കോടതി.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ പിഴ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ ജസ്റ്റിസ് ഹിമാകോഹ്ലി, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിലെ പത്ത് കമ്ബനികള്‍ പത്ത് ലക്ഷം വീതവും കമ്ബനികളുടെ ഡയറക്ടര്‍മാര്‍ ഇരുപത് ലക്ഷം രൂപയും പിഴ തുക അടക്കണമെന്നാണ് ഉത്തരവിലുള്ളത്.
സഹാറ ഗ്രൂപ്പിന്റെ ജയ്പൂരിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ പണം നല്‍കി ഫ്ളാറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കിയില്ലെന്ന പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പണം നല്‍കിയവര്‍ക്ക് ഏറ്റവും വേഗത്തില്‍ ഫ്ളാറ്റുകള്‍ പൂര്‍ത്തിയാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ശേഷം ആറു തവണ അവസരം നല്‍കിയിട്ടും കമ്ബനി ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ.
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതല്‍ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാവും ചെലവഴിക്കുക എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Summary: Sahara Group fined two crores; Supreme Court order to deposit the amount in the Kerala Chief Minister's Relief Fund
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !