ബംഗളൂരു: റീല്‍സ് വൈറലാക്കാന്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നാട്ടുകാര്‍. ബംഗളുരു- തുമകുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യുവാക്കളെയാണ് നാട്ടുകാര്‍ പുതിയപാഠം പഠിപ്പിച്ചത്. വീഡിയോ ചിത്രീകരിച്ച ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്തു.
യുവാക്കളുടെ ബൈക്ക് താഴോട്ട് എറിയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു തിരക്കേറിയ ദേശീയപാതയില്‍ യുവാക്കളുടെ വീഡിയോ ചിത്രീകരണം. ഇതില്‍ കോപാകുലരായ നാട്ടുകാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയിലൂടെ ബൈക്ക് താഴോട്ട് ഇടുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ നാട്ടുകാരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തി. എന്നാല്‍ ഇതല്ലാതെ ജനങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ ഇല്ലെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
Video:
ഏറ്റവും പുതിയ വാർത്തകൾ:
A young man was seen performing reckless scooter stunts on Tumakuru National Highway for social media reels. Angry onlookers threw his scooter off a flyover as a stern warning.#BikeStunt #Bengaluru #Reels pic.twitter.com/4yyQX8aK3X
— The Munsif Daily (@munsifdigital) August 17, 2024
Content Summary: 'struggled'; The locals threw the bike from the flyover where the reels were filmed |Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !