തിരുനാവായ ഭാരതപുഴക്ക് കുറുകെ പാലം നിർമ്മിക്കുന്നത് കേളപ്പജിയുടെ കർമ്മഭൂമി ഇല്ലാതാക്കും.. അലൈൻമെൻ്റ് മാറ്റി പാലം നിർമ്മിക്കണം: പ്രതിഷേധവുമായി തവനൂർ ത്രിമൂർത്തി സ്നാനഘട്ട് പൈതൃക വികസന സമിതി രംഗത്ത്

0

എടപ്പാൾ:
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ത്രിമൂർത്തി സ്‌നാനഘട്ടിൻ്റെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതും കേരള ഗാന്ധി കേളപ്പജിയുടെ കർമ്മഭൂമിയ ഇല്ലാതാക്കുന്നതുമായ വിധത്തിൽ ഭാരതപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന തിരുന്നാവായ പാലത്തിൻറെ നിർമ്മാണം ഉടൻ നിർത്തിവെക്കണമെന്നും പ്രസ്‌തുത പാലം തിരുന്നാവായ കടവിൽനിന്നും തവനൂർ കടവിൽ എത്തിച്ചേരുന്ന വിധത്തിൽ അലൈൻമെന്റ്റ് മാറ്റിപാലം നിർമ്മിക്കണമെന്നും ത്രിമൂർത്തി സ്‌നാനഘട്ട് പൈതൃക വികസന സമിതി ഭാരവാഹികൾ എടപ്പാളിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തവനൂർ തിരുന്നാവായ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിനും ത്രിമൂർത്തി സ്‌നാനഘട്ടിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തുതിനും തിരുന്നാവായ കടവിൽ നിന്നും തവനൂർ കടവിൽ എത്തുന്ന പാലം ആവശ്യമാണ്. ഈ ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കവുമുണ്ട്. അതേ സമയം നിലവിലെ അലൈൻമെൻറ് അശാസ്ത്രീയവും സർക്കാരിന് കോടികളുടെ അനാവശ്യ ചിലവുവരുത്തുന്നതുമാണന്നും ഭാരവാഹികൾ പറഞ്ഞു

1180 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമായി എസ്റ്റിമേറ്റ് 48.8 കോടി രൂപയാണ്. അതേ സമയം തിരുന്നാവായ കടവിൽ നിന്നും തവനൂർ  കടവിലേക്ക് പാലം നിർമ്മിക്കാനായാൽ പാലത്തിൻ്റെ നീളം കുറയ്ക്കാനും അക്വസിഷൻ നടപടികൾപോലുമില്ലാതെ പകുതി എസ്റ്റിമേറ്റിൽ പാലം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു

എടപ്പാൾ പ്രസ്സ് റിപ്പോട്ടേഴ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ത്രിമൂർത്തി സ്‌നാനഘട്ട് പൈതൃക വികസന സമിതി പ്രസിഡണ്ട് തിരൂർ  ദിനേശ്, സെക്രട്ടറി പ്രദീപ് തവനൂർ, പി.ജനാർദ്ദനമേനോൻ, മണികണ്ഠൻ പാലാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Content Summary: The construction of a bridge across the Thirunavaya Bharathapuzha will destroy the Karmabhumi of Kelapaji.. The alignment should be changed and the bridge should be built - Tavanur Trimurti Snanaghat Heritage Development Committee is protesting.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !