അബദ്ധത്തില്‍ തലയോ കൈയ്യോ കാലോ കലത്തിലും കുപ്പിയിലും മറ്റും കുടുങ്ങി പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ കാണാറുണ്ട്. അങ്ങനെ സംഭവിക്കുന്നത് മിക്കതും കുട്ടികള്‍ക്കായിരിക്കും. ഇപ്പോഴിതാ വീട്ടിലെ സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തല കുടുങ്ങിയത് മധ്യവയസ്‌ക്കന്റെയാണ്. തിരുവനന്തപുരം ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് ഇയാളെ രക്ഷിച്ചത്. അഗ്‌നിശമന സേന സ്റ്റെയര്‍കേസ് കൈവരിയുടെ കമ്ബി മുറിച്ചുമാറ്റുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍നമാരായ ശരത്, സുബിന്‍, അന്‍സീം, സാം, ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Content Summary: The middle-aged man's head got stuck on the handrail of the staircase
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !