വളാഞ്ചേരി: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ വളാഞ്ചേരി പൊലീസ് പിടികൂടി. ബസ് അലക്ഷ്യമായി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി പറയുകയായിരുന്നു. തുടർന്നു ബസ് ഡ്രൈവറായ തൃശൂർ വരന്തരപ്പള്ളി ചുള്ളിപ്പറമ്പിൽ സലീഷി (44)നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തൃശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഹാപ്പിഡേ ബസ്സാണ് കസ്റ്റഡിയിൽ എടുത്തത്.
അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെ തുടർന്ന് യാത്രക്കാർ പരാതി നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനെ തുടർന്ന് വളാഞ്ചേരിയിൽ വെച്ച് ബസ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിൽ ഡ്രൈവറെ എത്തിച്ചു.
ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായും നേരത്തെ വധശ്രമക്കേസിൽ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.. യാത്രക്കാർക്ക് പരാതികൾ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചാൽ പരിശോധനാ നടപടി സ്വീകരിക്കുമെന്നും വളാഞ്ചേരി എസ്.എച്ച്.ഒ പറഞ്ഞു.
Content Summary: The police arrested a bus driver who drove a drunken bus in Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !