രേഖകൾ ഇല്ലാത്ത 15 ലക്ഷം രൂപയുമായി യുവതിയെ പൊലീസ് അറസ്റ്റുചെയ്തു

0

പെരിന്തൽമണ്ണ:
രേഖകൾ ഇല്ലാതെ  അനധികൃത ഇന്ത്യൻ കറൻസിയുടെ 15 ലക്ഷം രൂപയുമായി യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.തിരൂർക്കാട് സ്വദേശിനി മാടായി മുംതാസ് ലൈല (50) യാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പട്ടാമ്പി റോഡിലെ SBI ATM നു മുൻവശമാണ് സംഭവം.ഒരു ബാഗ് നിറയെ പണവുമായി SBI ATM ൽ നിന്നും വന്ന യുവതി CDM വഴി  വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിക്കുകയും തുടർന്ന്  പെരിന്തൽമണ്ണ എസ്ഐ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.

പണത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായി മറുപടി ഇല്ലാതിരുന്നതോടെ യുവതിയെ അറസ്റ്റു ചെയ്തു സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു.

ഇവർ ഇത്തരം പണമിടപാട് സംഘത്തിൽ നിരന്തരമായി പ്രവർത്തിച്ചു വരുന്ന സ്ത്രീയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പെരിന്തൽമണ്ണ SHO സുമേഷ് സുധാകർ പറഞ്ഞു.അധികൃത പണമിടപാടുമായി ബന്ധപ്പെട്ട മുഴുവൻ കണ്ണികളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

സിപിഓമാരായ സ്മിത, ഗ്രീഷ്മ, ജിതിൻ, സജി,ബിബിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പെരിന്തൽമണ്ണ JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.

Content Summary: The police arrested the woman with 15 lakh rupees without documents

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !