ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ പരാതിയില്‍ പറയുന്നത്.
ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. ലൈംഗിക താല്‍പര്യത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചു. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അതിക്രമമെന്നും ശ്രീലേഖ പരാതിയില്‍ പറഞ്ഞു.
താന്‍ ഒരു കുറ്റകൃത്യമാണ് വെളിപ്പെടുത്തിയത്. സാധാരണ നിലയില്‍ കേസെടുക്കുന്നതിന് എഴുതി തയാറാക്കിയ പരാതിയുടെ ആവശ്യമില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ എഴുതി തയാറാക്കിയ പരാതിയില്ലാതെ കേസെടുക്കാന്‍ കഴയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും നടി പറഞ്ഞു.
പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ശേഷം തനിക്കെതിരായ ആരോപണത്തില്‍ പരാതി നല്‍കുമെന്ന് രഞ്ജിത്ത് ശബ്ദ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.
Content Summary: 'touched the body with sexual intent'; Srilekha Mitra filed a complaint against Ranjith
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !