ദിവസേന നിരവധി പേരാണ് യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നത്. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് നാഷണല്‍ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
സ്മാർട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷൻ നല്‍കാനുള്ള സൗകര്യം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്ബനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ ഇപ്പോളെന്ന് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങള്‍ ഉപയോഗിച്ച് യുപിഐ പണമിടപാടുകള്‍ നടത്താനാവുമെന്നതാണ് മെച്ചം.
നിലവില്‍ യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് എൻപിസിഐ പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയാണുള്ളത്.
ഇത് തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനുമുള്ള അവസരമൊരുക്കുന്നു. ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാൻ എൻപിസിഐ ഒരുങ്ങുന്നത്. യുപിഐ പിന്നിനൊപ്പം അധിക സുരക്ഷയായി ആണ് ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്. ഈ സംവിധാനം എന്ന് നിലവില്‍ വരുമെന്നതില്‍ വ്യക്തതയില്ല.
Content Summary: UPI makes services more secure; National Payments Corporation of India
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !