പാര്‍ലമെന്ററി രാഷ്ട്രീയത്തോട് ഡോ.കെ .ടി.ജലീൽ വിട പറയുന്നു. വിരമിക്കൽ പ്രഖ്യാപനം പുതിയ പുസ്തകത്തിൽ.. മീഡിയ വിഷൻ എക്സ്ക്ലൂസീവ്

0



വളാഞ്ചേരി:
സ്വര്‍ഗസ്ഥരായവർ മഹാൻമാരാണ്. കർമ്മം കൊണ്ട് ആ പട്ടികയിൽ വരേണ്ടയാളാണ് മഹാത്മജി. അതുകൊണ്ടാണ് തൻ്റെ പുസ്തകത്തിന് "സ്വർഗ്ഗസ്ഥനായ ഗാന്ധിജി"എന്ന് പേരിട്ടതെന്ന് ഡോ.കെ .ടി.ജലീൽ .
 വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ജലീൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ പുറത്തിറങ്ങുന്നത്.

റിച്ചാർഡ് ആറ്റൻബറോയുടെ "ഗാന്ധി" സിനിമ കണ്ടാണ് ലോകം മഹാത്മജിയെ മനസ്സിലാക്കിയതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു കാലത്തെ വിവാദ പ്രസ്താവനയാണ് ഇത്തരമൊരു പുസ്തക രചനക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.കെ .ടി.ജലീൽ പറഞ്ഞു.


 തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയില്‍ അഹമ്മദ് ഹാജിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിലെ തന്റെ തണലായി നിലകൊണ്ട കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

ഒരാൾ അധികാര സ്ഥാനത്തു വന്നാൽ മരണം വരെ പദവിയിൽ തുടരുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയ പശ്ചാതലത്തിൽ പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാൽ അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറിക്കൊടുത്ത് പുതുതലമുറക്ക് അവസരങ്ങൾ നൽകണമെന്ന തൻ്റെ സുചിന്തിത അഭിപ്രായം  തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് നയം വ്യക്തമാക്കുന്ന സാമാന്യം നീണ്ട കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കാരണങ്ങൾ ഡോ: ജലീൽ തൻ്റെ പുസ്തകത്തിൽ വിശദമാക്കുന്നുണ്ട്. 

ലീഗിൻ്റെ തട്ടകമായ മലപ്പുറം ജില്ലയിൽ മത്സര രംഗത്ത് ഇടവേളയില്ലാത്ത ഇരുപത് വര്‍ഷം അപരാജിതമായി പൂർത്തിയാക്കുന്ന പ്രഥമ ഇടതുപക്ഷ എം.എൽ.എയാണ് ഡോ:കെ.ടി.ജലീൽ. പതിമൂന്ന് വര്‍ഷം കോളേജ് അധ്യാപകൻ, ഇരുപത് വര്‍ഷം എം.എല്‍എ, അതില്‍ത്തന്നെ അഞ്ചുവര്‍ഷം മന്ത്രി, എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. 60 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് ആർക്കും ഒരു തടസ്സമാകാതെ പൊതുപ്രവർത്തനവും സാംസ്കാരിക സാഹിത്യ പ്രവർത്തനവും തുടരാനാണ് ജലീലിൻ്റെ പരിപാടി. ആരോഗ്യത്തോടെ  കുറച്ചുകാലം ലോകം ചുറ്റണം, കണ്ടതെല്ലാം എഴുതി പുസ്തകമാക്കണം എന്നെല്ലാമുള്ള ആഗ്രഹങ്ങൾ ജലീൽ പങ്കുവെച്ചു. പുസ്തകം പുറത്തിറങ്ങുന്നതോടെ  പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവർ  അധികാര പദവികളിൽ അള്ളിപ്പിടിച്ചിരിക്കുന്നതിൻ്റെ അനൗചിത്യം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കകത്തും ചർച്ചയാകും. യുവജനങ്ങൾ കടൽകിഴവൻമാർക്കെതിരെ രംഗത്ത് വരാനും ജലീലിൻ്റെ ലേഖനം ഇടവെച്ചേക്കാം.
Content Summary: Dr. K. T. Jalil bids farewell to parliamentary politics. Retirement announcement in new book..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !