'ജ്യോതിർഗമയ'മാധ്യമ പുരസ്കാരം മാതൃഭൂമി എടപ്പാൾ ലേഖകന്‍ ഉണ്ണി ശുകപുരത്തിന്.. അവർഡ് "കെട്ടഴിയണം പട്ടയ കുരുക്കിൻ്റെ "ലേഖന പരമ്പരക്ക്

0


ചങ്ങരംകുളം
: മാതൃക പൊതു പ്രവർത്തകയും മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന കെ ആയിഷകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയ മികച്ച പ്രാദേശിക മാധ്യമ പ്രാർത്തകനുള്ള 
'ജ്യോതിർഗ്ഗമയ' മാധ്യമ പുരസ്കാരത്തിന്‌ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം അർഹനായി.
പട്ടയവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ വിശദമാക്കുന്ന "കെട്ടഴിയണം പട്ടയക്കുരുക്കിന്റെ" എന്ന ലേഖനപരമ്പരയാണ് ഉണ്ണി ശുകപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വിവിധ തലങ്ങളില്‍ അന്വേഷണം നടത്തിയാണ് സമഗ്രതയോടെ ഉണ്ണി ശുകപുരം പരമ്പര തയ്യാറാക്കിയതെന്ന് ജൂറി വിലയിരുത്തി. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെയുള്ളതില്‍ കയറിക്കിടക്കാന്‍ സ്വന്തമായി സ്ഥലമുണ്ടാവുകയെന്നത് പ്രധാനമാണ്. അതിന്റെ നൂലാമാലകളാണ് ഉണ്ണി ശുകപുരത്തിന്റെ പരമ്പരകള്‍ കാണിച്ചുതരുന്നത് ജൂറി ചെയര്‍മാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ 
എന്‍ ശ്രീകുമാര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരായ എം.വി വിനീത, എം കെ അബ്ദുൽ ഷുക്കൂർ എന്നിവർ ജൂറി അംഗമായിരുന്നു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒക്ക്ടൊബർ 12 ന്‌ ബാങ്ക്‌ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ വിതരണം ചെയ്യുമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ അറിയിച്ചു.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !