ജാവ 42 എഫ്‌ജെ 350 വിപണിയില്‍, വില 1.99 ലക്ഷം രൂപ മുതല്‍

0

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്.

സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്.ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ 42ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ മോഡല്‍. കൂടുതല്‍ ശക്തിയേറിയ 334 സിസി എന്‍ജിനാണ് ഇതിന് കരുത്തുപകരുക.

സൈഡ് പാനലുകളും ഫെന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ്. സീറ്റും ഹാന്‍ഡില്‍ബാറും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത് കൂടുതല്‍ ഫോക്കസ്ഡ് റൈഡിംഗ് വാഗ്ദാനം ചെയ്യുന്നു. സമാനതകളില്ലാത്ത അലോയ് വീലുകള്‍, ഓഫ്സെറ്റ് ഫ്യൂവല്‍ ടാങ്ക് ക്യാപ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

എല്‍ഇഡി ഹെഡ്ലൈറ്റ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും, ആധുനിക റൈഡിങ് അനുഭവം ഉറപ്പാക്കുന്നു. 334 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന്‍ 22 bhp കരുത്തും 28 Nm ടോര്‍ക്കും നല്‍കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇരട്ട പിന്‍ ഷോക്കുകളും രണ്ട് അറ്റത്തുമുള്ള ഡിസ്‌ക് ബ്രേക്കുകളും മെച്ചപ്പെട്ട സുരക്ഷയ്ക്കായുള്ള ഇരട്ട-ചാനല്‍ എബിഎസും മറ്റു പ്രത്യേകതകളാണ്.

Content Summary: Java 42 FJ 350 in the market, priced from Rs 1.99 lakh

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !